നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ക്യാമ്പ് ആരംഭിച്ചു

റാന്നി: നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം മൂന്നാമത് ത്രിദിന വാര്‍ഷിക കോണ്‍ഫറന്‍സ് കനകപ്പലം സെന്റ് ജോര്‍ജ്ജ് വലിയപളളിയില്‍ ആരംഭിച്ചു. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായും അടൂര്‍-കടമ്പാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായും ചേര്‍ന്ന് പതാക ഉയര്‍ത്തി.
ഭദ്രാസനാധിപന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “ദൈവാശ്രയമുളള തലമുറയാണ് സഭയുടെ സമ്പത്ത്” എന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.എബി വര്‍ഗീസ്, റവ.ഫാ.യൂഹാനോന്‍ ജോണ്‍, റവ.ഫാ.മാത്യു കുര്യന്‍, റവ.ഫാ.ജോജി മാത്യു, അഡ്വ.മാത്യൂസ് മഠത്തേത്ത്, ഒ.എം.ഫീലിപ്പോസ്, എം.വി.തോമസ്, സി.എം.ജോണ്‍, ശ്രീമതി.ആി റ്റോബി എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. “പൌരസ്ത്യ സഭാപിതാക്കന്മാര്‍” എന്ന വിഷയത്തില്‍ റവ.ഫാ.ഡോ.വര്‍ഗീസ് വര്‍ഗീസ് മീനടവും “നാം ക്രിസ്തു ശരീരത്തിന്റെ അവയവങ്ങള്‍” എന്ന വിഷയത്തില്‍  റവ.ഫാ.സഖറിയ ഒ.ഐ.സിയും ക്ളാസ്സെടുത്തു. ഭദ്രാസനത്തിലെ 35-ഓളം ഇടവകകളില്‍ നിന്നായി ഇരുനൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.

Comments

comments

Share This Post

Post Comment