യുവജനപ്രസ്ഥാനം വാര്‍ഷികവും അവയവദാന പദ്ധതി ഉദ്ഘാടനവും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റ മൂന്നാമത് വാര്‍ഷിക സമ്മേളനം കാട്ടൂര്‍ സെന്റ് മേരീസ് വലിയപളളിയില്‍ നടന്നു.
യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.റ്റി.കെ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ചുമതലയില്‍ നടത്തപ്പെടുന്ന മരണാനന്തര അവയവദാന പദ്ധതിയുടെ ഉദ്ഘാടനം കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമേല്‍ നിര്‍വ്വഹിച്ചു. സേവനസന്നദ്ധമായ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയണം എന്നും മറ്റുളളവരുടെ പ്രയാസങ്ങളില്‍ അവരെ സഹായിക്കുവാനുളള മനോഭാവം വ്യക്തിത്വത്തെ പ്രകാശപൂരിതമാക്കുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജെസ്സന്‍, വെരി.റവ.വി.റ്റി.ജോസഫ് കോര്‍ എപ്പിസ്കോപ്പ, വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ, ഫാ.എബി വര്‍ഗീസ്, ഫാ.ഒ.എം.ശമുവേല്‍, സഭാ മാനേജിങ് കമ്മറ്റിയംഗം അഡ്വ.മാത്യൂസ് മഠത്തേത്ത്, കെ.എ.എബ്രഹാം, ഗീവര്‍ഗീസ് എം.ജെ, മത്തായിക്കുട്ടി എം.എ, റ്റോം പ്രകാശ്, അനു വര്‍ഗീസ്, സൂസന്‍ ജേക്കബ്, യുവജനപ്രസ്ഥാനം ഭദ്രാസന ജനറല്‍ സെക്രട്ടറി ബിബിന്‍ മാത്യൂസ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസനതല കലാമത്സര വിജയികള്‍ക്കുളള സമ്മാനവും അഭിവന്ദ്യ തിരുമേനി വിതരണം ചെയ്തു.

Comments

comments

Share This Post

Post Comment