ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു


അയര്‍ലെന്റ്: അയര്‍ലെന്റിലെ ലിമെറിക്കില്‍ വി.ഗീവറുഗീസ് സഹദായുടെ നാമത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു.
2013 ജനുവരി മാസത്തില്‍ പ്രാര്‍ത്ഥായോഗമായി ആരംഭിക്കുകയും മെയ് മാസം മുതല്‍ മാസത്തില്‍ ഒരു തവണ വി.കുര്‍ബ്ബാനയും നടത്തിവരുന്നു. സെപ്റ്റംബര്‍ മാസം 16-ാം തീയതി അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, ഫാ. നൈനാന്‍ പി.കുര്യാക്കോസ്, വികാരി ഫാ. യല്‍ദോ വര്‍ഗീസ് എന്നീ വൈദീകരുടെ സഹകാര്‍മികത്വത്തിലും വി.കുര്‍ബ്ബാന നടത്തപ്പെട്ടു.
വിശുദ്ധ കുര്‍ബ്ബാനാനന്തരം സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപമവും അഭിവന്ദ്യ മെത്രാപ്പോലീത്താ നടത്തപ്പെട്ടു.

Comments

comments

Share This Post

Post Comment