സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍

ന്യൂയോര്‍ക്ക്: പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ ആത്യന്തിക ലക്ഷ്യം ദൈവീകരണം ആണെന്നും, താബോര്‍ മലയില്‍ യേശുവിന്റെ തേജസ്കരണത്തിന് സാക്ഷികളാകുവാന്‍ സൌഭാഗ്യം ലഭിച്ച അപ്പസ്തോലന്മാരെപ്പോലെ ആത്മാവിലും ആത്മനിറവിലും ആയിരിക്കുവാന്‍ സാധിക്കുന്നതിലൂടെയുമാണ് ക്രൈസ്തവ മര്‍മ്മങ്ങളെ തൊട്ടറിയുവാന്‍ സാധിക്കുന്നതെന്ന് സുപ്രസിദ്ധ വചപ്രഘോഷകായ റവ.ഡോ. നൈനാന്‍ വി.ജോര്‍ജ്ജ്.
ബ്രോങ്ക്സ് വെസ്റ് ചെസ്റര്‍ ഓര്‍ത്തഡോക്സ് സംയുക്ത കണ്‍വന്‍ഷന്‍ വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഖില മലങ്കര പ്രാര്‍ത്ഥനായോഗം മുന്‍ വൈസ് പ്രസിഡന്റുകൂടിയായ ഫാ. നൈനാന്‍ വി.ജോര്‍ജ്ജ്.
യോങ്കേഴ്സ് സോണ്ടേഴ്സ് ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സംയുക്ത കണ്‍വന്‍ഷനില്‍ സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച് ലൂഡ്ലൊ യോങ്കേഴ്സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് വെസ്റ് ചെസ്റര്‍, പോര്‍ട്ട് ചെസ്റര്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബ്രോങ്ക്സ്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് വെസ്റ് ചെസ്റര്‍ യോങ്കേഴ്സ്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്സ്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്സ് എന്നീ ദേവാലയങ്ങളാണ് പങ്കെടുത്തത്. നിരവധി വൈദീകരും ഒട്ടേറെ വിശ്വാസികളും സംബന്ധിച്ചു.
ഫാ. പൌലൂസ് പീറ്റര്‍ പ്രസിഡന്റും, ഡോ. ഫിലിപ്പ് ജോര്‍ജ്ജ് കോ-ഓര്‍ഡിറ്റേറുമായ കമ്മിറ്റി നേതൃത്വം ല്‍നകി. സെക്രട്ടറി ജോസി മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു. ട്രഷറര്‍ ബാബു ജോര്‍ജ്ജ് വേങ്ങല്‍ സ്പോണ്‍സര്‍മാരായ ഡോ. ഫിലിപ്പ് ജോര്‍ജ്ജ്, കുര്യന്‍ പങ്ങിയാങ്കല്‍ എന്നിവരെ പരിചയപ്പെടുത്തി.

Comments

comments

Share This Post

Post Comment