മാര്‍ തേവോദോസിയോസ് മിഷന്‍ സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും 2ന്

പാത്താമുട്ടം: കല്‍ക്കട്ടാ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായും പ്രവാസികളുടെ ഇടയനുമായിരുന്ന ഭാഗ്യസ്മരണാര്‍ഹായ അഭിവന്ദ്യ ഡോ. സ്തേഫാനോസ് മാര്‍ തോവോദോസിയോസ് തിരുമേനിയുടെ സ്മരണ നിലിര്‍ത്തുന്നതിനുവേണ്ടി ഭിലായ് സെന്റ് തോമസ് മിഷന്റെ ഉടമസ്ഥതയില്‍ പാത്താമുട്ടം സ്ളീബാ പള്ളിക്കുസമീപം നിര്‍മ്മിച്ച സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെമ്മോറിയല്‍ മിഷന്‍ സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും ഒക്ടോബര്‍ 2ന് നടക്കും. Notice
രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തും. 9.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ മിഷന്‍ സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും നടക്കും.

Comments

comments

Share This Post

Post Comment