ഓര്‍ത്തഡോക്സ് സഭയില്‍ ഗായക സംഘമാകാന്‍ പരിശീലനം നിര്‍ബന്ധം

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ശുശ്രൂഷകളില്‍ പങ്കുചേരുന്ന എല്ലാ ഗായകസംഘങ്ങളും സഭയുടെ ആരാധനാസംഗീത വിദ്യാലയമായ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ നിന്ന് പരിശീലനം നേടിയവരും ശ്രുതിയുടെ അംഗീകാരവും റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവരുമായിരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കല്‍പ്പന പുറപ്പെടുവിച്ചു.
2014 ജനുവരി ഒന്ന് മുതല്‍ റജിസ്ട്രേഷന്‍ നേടിയവര്‍ക്കു മാത്രമേ ഗായകസംഘങ്ങളില്‍ പ്രവര്‍ത്തിക്കുവാനും നേതൃത്വം നല്‍കാനും സാധിക്കൂ. സംഗീത കോഴ്സുകള്‍ ശ്രുതി നടത്തും.
ശ്രുതിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.srutimusic.org/ സന്ദര്‍ശിച്ച് ഇടവക ഗായകസംഘങ്ങള്‍, പ്രൈവറ്റ് ഗായകസംഘങ്ങള്‍, ഗായകസംഘങ്ങള്‍ എന്നീ മൂന്നു വിഭാഗങ്ങളിലേക്ക് ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ മുഖേന അപേക്ഷിക്കാം. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയശേഷം ഫോം പ്രിന്റ് എടുത്ത് ഇടവക വികാരിയുടെ ശുപാര്‍ശ, റജിസ്ട്രേഷന്‍ ഫീസ് എന്നിവ സഹിതം ഒക്ടോബര്‍ 31ന് മുമ്പായി ഡയറക്ടര്‍, ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്സ്, ഓര്‍ത്തഡോക്സ് സെമിനാരി, ചുങ്കം, കോട്ടയം. എന്ന വിലാസത്തില്‍ അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഡോ. എം.പി. ജോര്‍ജ്ജ് (ഡയറക്ടര്‍), ഫാ. സാം തങ്കച്ചന്‍ കൊല്ലമല (കോ-ഓര്‍ഡിറ്റേര്‍) എന്നിവരുമായി ബന്ധപ്പെടാം.

Comments

comments

Share This Post

Post Comment