മാര്‍ തേവോദോറോസിന്റെ സഹോദരന്‍ ജി. അലക്സാണ്ടര്‍ (68) നിര്യാതനായി

മാവേലിക്കര: ഓര്‍ത്തഡോക്‌സ് സഭ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ സഹോദരന്‍ മാവേലിക്കര വഴുവാടി തോപ്പില്‍ ജി.അലക്‌സാണ്ടര്‍ (തങ്കച്ചന്‍-68) നിര്യാതനായി.
ശവസംസ്‌കാരം ഞായറാഴ്ച 2.30ന് പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍..
പെന്‍ഷനേഴ്‌സ് യൂണിയല്‍ തഴക്കര യൂണിറ്റ് സെക്രട്ടറി, എയിഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയാമ്മ (അങ്കണവാടി അധ്യാപിക, വഴുവാടി). മക്കള്‍: എബി (സൗദി), സിബി, സുബി. മരുമക്കള്‍: അഖില, ബിജു, ബിനോദ് (ഇരുവരും ദുബായ്).

Comments

comments

Share This Post

Post Comment