3-ാമത് നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ അദ്ധ്യാപക വാര്‍ഷികം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ അദ്ധ്യാപക ഏകദിന സെമിനാറും മൂന്നാമത് വാര്‍ഷിക സമ്മേളനവും 2013 സെപ്റ്റംബര്‍ 28ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ റാന്നി തോട്ടമണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും.
ശാസ്താംകോട്ട സെന്റ് ബേസില്‍ ബൈബിള്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോജി കെ.ജോയി, അഖില മലങ്കര ഒ.വി.ബി.എസ് ജനറല്‍ സെക്രട്ടറി ഡോ.ഐപ്പ് വര്‍ഗീസ് എന്നിവര്‍ ക്ളാസ്സുകള്‍ നയിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക പൊതുസമ്മേളനം സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സണ്ടേസ്കൂള്‍ പ്രസ്ഥാനം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.തോമസ് കുന്നുംപുറം സണ്ടേസ്കൂള്‍ പ്രവര്‍ത്തനാവലോകനം നടത്തും.
കത്തീഡ്രല്‍ വികാരി ഫാ.വി.എ.സ്റീഫന്‍, നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളായ അഡ്വ.മാത്യൂസ് മഠത്തേത്ത്, ജെയിംസ് ജോര്‍ജ്ജ് മാവേലില്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ.ജോജി മാത്യു, കെ.എ.എബ്രഹാം കല്ലുംപുറത്ത്, മാര്‍ക്കറ്റിംഗ് ഫെഡ്ഡ് ഡയറക്ടര്‍ റ്റി.കെ.സാജു  എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സണ്ടേസ്കൂള്‍ ഭദ്രാസന സെക്രട്ടറി ജോസ് കെ.എബ്രഹാം സ്വാഗതവും, ഡയറക്ടര്‍ ഒ.എം.ഫിലിപ്പോസ് കൃതജ്ഞതയും പറയും. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും അഭിവന്ദ്യ തിരുമേനി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

Comments

comments

Share This Post

Post Comment