അബോധാവസ്ഥയില്‍ നിന്നുണര്‍ന്നപ്പോള്‍ മുസല്‍മാന്‍ ക്രിസ്ത്യാനിയായി

ലണ്ടന്‍: കരീം ഷാംസി ബാഷ 1992ല്‍ ഒരു മാസം കോമയിലായിരുന്നു. തലച്ചോറിനു സംഭവിച്ച ഒരു രോഗാവസ്ഥയായിരുന്നു ഇതിനു കാരണം. രക്ഷപെടാന്‍ സാധ്യതയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും പക്ഷേ അദ്ദേഹം സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു.
ഈ അദ്ഭുതം എങ്ങ സംഭവിച്ചു എന്ന ബാഷയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചില്ല. പകരം, അതിനുത്തരം സ്വയം കണ്ടെത്താനായിരുന്നു ഉപദേശം. പിന്നെയുള്ള ഇരുപതു വര്‍ഷം ഉത്തരം തേടിയുള്ള യാത്രയിലായിരുന്നു ബാഷ. മുസല്‍മാനായിരുന്ന അദ്ദേഹം അതിനൊടുവില്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു.
സിറിയയില്‍ ജനിച്ച ബാഷ തന്റെ അന്വേഷണ യാത്രയെക്കുറിച്ച് “പോള്‍ ആന്‍ഡ് മീ”’എന്ന പേരില്‍ പുസ്തകവും എഴുതിയിരിക്കുന്നു. സിറിയയിലെ ഡമാസ്കസില്‍ വച്ച് ക്രിസ്തുമതം സ്വീകരിച്ച പലോസിനെക്കുറിച്ചും ഇതിലൊരു അധ്യായും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കോമയില്‍ നിന്നുണര്‍ന്ന തന്നെ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തിച്ചത് ബൈബിള്‍ വായയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍, ഇന്നും തന്റെ മുസ്ളിം കുടുംബവുമായുള്ള ബന്ധം അദ്ദേഹം വേര്‍പെടുത്തിയിട്ടില്ല. അവരില്‍ പലരും സിറിയയില്‍ തന്നെ തുടരുകയും ചെയ്യുന്നു.

Comments

comments

Share This Post

Post Comment