ഗള്‍ഫ് ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് ഷാര്‍ജയില്‍

മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെയും മര്‍ത്തമറിയം വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള എല്ലാ ഓര്‍ത്തഡോക്സ് ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഗള്‍ഫ് ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ മരുഭൂമിയിലെ പരുമലയായ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടത്തപ്പെടുന്നു.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 19 യൂണിറ്റുകളില്‍ നിന്നുമുള്ള യുവജനങ്ങളുടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ ഏകദേശം 500 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 14ന് ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് നഗറില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടു കൂടി കോണ്‍ഫറന്‍സ് ആരംഭിക്കും. മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്താ, യുവജനപ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ, മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്റും കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ, ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. ജസ്സന്‍ യേശുദാസന്‍, മര്‍ത്തമറിയം വനിതാസമാജം ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും. ഒക്ടോബര്‍ 16ന് നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി കോണ്‍ഫറന്‍സ് സമാപിക്കും.

Comments

comments

Share This Post

Post Comment