ശാന്ത്രിഗ്രാമിലെ പാതയൊരുക്കി ഹരിയാന സര്‍ക്കാര്‍

മണ്ഡാവര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ പ്രോജക്ടായ മണ്ഡാവറിലെ ശാന്ത്രിഗ്രാമിലേക്കുള്ള റോഡ് ഹരിയാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറിട്ട് യാത്രാസൌകര്യം സുഗമമാക്കിയപ്പോള്‍ ഊര്‍ജ്ജം നല്‍കി.
കഴിഞ്ഞ വര്‍ഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് നല്കിയ സ്വാകരണത്തില്‍ പഞ്ചായത്ത് മന്ത്രി ധരംബീര്‍ സിംഗ് നല്കിയ വാഗ്ദാനം പാലിക്കപ്പെട്ടു. ഈ റോഡിന്റെ ഉദ്ഘാടനം 5ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹരിയാന പഞ്ചായത്ത് കൃഷി വകുപ്പ് മന്ത്രി ധരംബീര്‍ സിംഗ് ഉദ്ഘാടനം ചെയ്യും. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ, ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സഖറിയ റമ്പാന്‍ എന്നിവര്‍ സന്നിഹിതരാകും.
അഞ്ചൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളും വിവിധ ഗ്രാമോദ്ധാരണ പദ്ധതികളും നടത്തപ്പെടുന്ന ശാന്ത്രിഗ്രാമിലേക്കുള്ള പാത ഗതാഗതയോഗ്യമാക്കുവാന്‍ ഏകദേശം ഇരുപത് ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്.

Comments

comments

Share This Post

Post Comment