ഉള്‍ക്കാഴ്ചയും ദര്‍ശനവും പ്രേക്ഷിത ദൌത്യത്തിന് ആത്യാവശ്യം

പാത്താമുട്ടം: ഉള്‍ക്കാഴ്ചയും ദര്‍ശനവും പ്രേക്ഷിത ദൌത്യത്തിന് ആത്യാവശ്യമാണെന്നും കാലംചെയ്ത സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനി ഭാരതത്തിന്റെ പ്രേക്ഷിത ദൌത്യത്തിന് ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നുവെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. Special Suppliment
പാത്താമുട്ടം സ്ളീബാ പള്ളിയിലെ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെമ്മോറിയല്‍ മിഷന്‍ സെന്ററിന്റെ കൂദാശയോടുബന്ധിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.

Comments

comments

Share This Post

Post Comment