5-ാമത് ഫാ. പി. ജോര്‍ജ്ജ് മെമ്മോറിയല്‍ അഖില മലങ്കര കലാമത്സരം

മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 5-ാമത് ഫാ. പി. ജോര്‍ജ്ജ് മെമ്മോറിയല്‍ അഖില മലങ്കര കലാമത്സരം ഒക്ടോബര്‍ 14 തിങ്കളാഴ്ച രാവിലെ 9 മുതല്‍ കറ്റാനം വലിയപള്ളിയില്‍ വെച്ച് നടക്കും. Notice
ഇടവക വികാരി ഫാ. കെ.കെ. തോമസിന്റെ അധ്യക്ഷതയില് നടക്കുന്ന സമ്മേളനം ഭദ്രാസന കൌണ്സില് അംഗം ഫാ. കോശി മാത്യു ഉദ്ഘാടനം ചെയ്യും.
സംഗീതം, സമൂഹഗാനം, സംവാദം, ക്വിസ്, ബ്രെയിന്‍ ട്വിസ്റര്‍, കുട്ടിപ്പട്ടാളം എന്നിവയാണ് മത്സരയിനങ്ങള്‍:.

  • സംഗീതം : 3 മിനിറ്റ് (ക്രിസ്തീയ ആശയമുള്ളത്)
  • സമൂഹഗാം : പരമാവധി 3 പേര്‍ അടങ്ങിയ ഒരു ടീം
  • (ഒരു യൂണിറ്റില്‍ നിന്നും 2 ടീമുകള്‍ക്ക് പങ്കെടുക്കാം ഓര്‍ത്തഡോക്സ് ആരാധന ക്രമങ്ങളിലെ ഏതു സംഗീതവും ഉപയോഗിക്കാം)
  • ക്വിസ് : പരമാവധി 3 പേര്‍ അടങ്ങിയ ഒരു ടീം
  • (വി,.ബൈബിള്‍, സഭാചരിത്രം, പൊതുവിജ്ഞാനം, ആരാധന, കേരളം 2013 എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍)
  • ബ്രയിന്‍ ട്വിസ്റര്‍ : അഞ്ച് റൌണ്ട്സ് അടങ്ങിയ മത്സരം
  • (പരമാവധി 4 പേര്‍ അടങ്ങിയ ഒരു ടീമിന് ഒരു യൂണിറ്റില്‍ നിന്നും പങ്കെടുക്കാം)
  • സംവാദം : 2 അംഗങ്ങള്‍ അടങ്ങിയ ഒരു ടീമിന് പങ്കെടുക്കാം
  • കുട്ടിപട്ടാളം: 8 വയസ്സില്‍ താഴെ ഉള്ളകുട്ടികള്‍ക്ക് രസകരമായ റൌണ്ട്സില്‍കൂടിയുള്ള മത്സരം, മത്സരം നയിക്കുന്നത് : ശ്രീ.പി.ജെ.ജേക്കബ് (ട്രെയിനര്‍ ജൂനിയര്‍ ചേമ്പര്‍ ഇന്റര്നാഷണല്‍)

13 വയസ്സ് പൂര്‍ത്തിയായ ആത്മീയ സംഘടനയിലേതിലെങ്കിലും പ്രവര്‍ത്തിക്കുന്ന യുവതി യുവാകള്‍ക്ക് ഇടവകയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
എല്ലാ മത്സരങ്ങള്‍ക്കും ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് വ്യക്തിഗതട്രോഫിയും ക്വാഷ് അവാര്‍ഡും നല്‍കുന്നതാണ്. ക്യാഷ് അവാര്‍ഡുകള്‍ കുട്ടിപ്പട്ടാളം ഒഴികെ എല്ലാ മത്സരങ്ങള്‍ക്കും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 701 രൂപയും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 501 രൂപയും വീതം നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. +91 7293126219, +91 9846883664

Comments

comments

Share This Post

Post Comment