ഇടവക സന്ദര്ശനവും യുവജന പ്രസ്ഥാനം ഉദ്ഘാടനവും

സിഡ്നി: മലങ്കര ഓര്ത്ത ഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്ത സിഡ്നി സെന്റ്പ മേരീസ് ഇടവകയില്‍ സന്ദര്ശഭനം നടത്തി. സെപ്റ്റംബര്‍ 28 ശനിയാഴ്ച എയര്പോമര്ട്ടില്‍ വികാരി ഫാ. ബെന്നി ഡേവിഡ്, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അഭി. മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
പിറ്റേന്ന് വൈകിട്ട് അഞ്ചരയോടെ പള്ളിയില്‍ എത്തിയ അഭി. മേത്രാപ്പോലീത്തക്ക് ഇടവകാംഗങ്ങള്‍ ഊഷ്മളമായ വരവേല്പ്പ്അ നല്കിപ. സന്ധ്യാ നമസ്കാരത്തെ തുടര്ന്ന്  അഭി. മേത്രാപ്പോലീത്തയുടെ മുഖ്യ കാര്മികത്വത്തില്‍ വി. കുര്ബാതന നടന്നു. ഓക്ലാന്ഡ്സ‌ ഓര്ത്തരഡോക്സ് പള്ളി വികാരി ഫാ. ബിജു മാത്യു, ഫാ. ബാബു കുര്യന്‍ എന്നിവര്‍ സഹ കര്മികര്‍ ആയിരുന്നു. വി. കുര്ബാനനക്കുശേഷം, യുവജനപ്രസ്ഥാനം, എം ജി ഒ സി എസ് എം എന്നിവയുടെ ഉദ്ഘാടനം മെത്രാപ്പോലീത്ത നിര്വ ഹിച്ചു.
ഇടവകയിലെ ആത്മീയ സംഘടനകളുടെ പ്രവര്ത്ത നങ്ങള്‍ വിലയിരുത്തിയ അദ്ദേഹം തുടര്ന്നുള്ള പ്രവര്ത്ത്നങ്ങള്ക്ക്  ആവശ്യമായ മാര്ഗ നിര്ദേശം നല്കി.സ്നേഹവിരുന്നോടുകൂടി സമാപിച്ചു.
വാര്ത്തയ‍ അയച്ചത് സഖറിയ കാര്ത്തികപ്പള്ളി.

Comments

comments

Share This Post

Post Comment