സെന്റ് ഡയീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗ മത്സരം നടത്തി

അല്‍-ഐന്‍: സെന്റ് ഡയീഷ്യസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെന്റ് ഡയീഷ്യസ് എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് പ്രസംഗമത്സരം മെസ്യാദ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തപ്പെട്ടു.
അല്‍-ഐന്‍ ഇടവക വികാരി ഫാ. സജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ഡോ. റ്റിജു തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജെസസന്‍, ഫാ. അനീഷ് ജോര്‍ജ്ജ്, ഫാ. യാക്കോബ്  ബേബി, അജോയ് ജേക്കബ് ജോര്‍ജ്ജ്, രാജന്‍ തങ്കച്ചന്‍, മനോജ് തോമസ്, ജിബു കുര്യന്‍, വര്‍ഗീസ് കെ.ചെറിയാന്‍, ജോര്‍ജ്ജ് മാത്യു എന്നിവര്‍ സംബന്ധിച്ചു.
പ്രസംഗ മത്സരത്തില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ജോമി സി.ജോര്‍ജ്ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ അന്‍സാ ജോണി, ഡെന്നി എം.ബേബി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യു.എ.ഇ.യിലെ വിവിധ ഇടവകകളില്‍ നിന്നായി പത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരം സദസ്സിനെ ആവേശഭരിതരാക്കി. ഫാ. സജി ഏബ്രഹാം, ഷിജു തോമസ്, ബെന്‍സന്‍ ബേബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment