ഗള്‍ഫ് ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചു

ഗള്ഫ് യൂത്ത് കോണ്‍ഫറന്സിനും 4മത്  മര്ത്തമറിയം സമാജം  കോണ്‍ഫറന്സിനും ഷാര്ജ സെന്റ്‌ ഗ്രിഗോറിയോസ് ഓര്ത്തഡോക്സ്‌ പള്ളിയില് നടന്ന വര്ണ്ണശബളമായ ചടങ്ങില് വച്ച് തുടക്കമായി.
അഖില മലങ്കര യുവജനപ്രസ്ഥാനം പ്രസിഡന്റ്‌ യൂഹാനോന് മാര് പോളിക്കാര്പ്പോസ് മെത്രാപ്പോലീത്ത കോണ്‍ഫറന്സ് ഉദ്ഘാടനം ചെയ്തു. ഡല്ഹി ഭദ്രാസനാധിപന് അഭി. ഡോ. യൂഹാനോന് മാര് ദിമെത്രിയൊസ് ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില് ചെന്നൈ ഭദ്രാസനാധിപന് അഭി. ഡോ. യൂഹാനോന് മാര് ദീയസ്കോറോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
ഇടവക വികാരിയും യുവജനപ്രസ്ഥാനം യു.എ.ഇ. സോണ്‍ പ്രസിഡന്റുമായ ഫാ. ഏബ്രഹാം ജോണ്‍ സ്വാഗതവും ഫാ. യാക്കൂബ് ബേബി കൃതജ്ഞതയും അര്പ്പിച്ചു. പ്രസ്ഥാനം ജന. സെക്രട്ടറി ഫാ. പി.വൈ ജെസ്സന്, മര്ത്തമറിയം സമാജം  ജനറല് സെക്രട്ടറി പ്രൊ. മേരി മാത്യൂ എന്നിവര് ആശംസകളര്പ്പിക്കുകയും യുവജനസമൂഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി വിനു തങ്കച്ചന് അവയവദാനപ്രമേയവും  ആനി രാജന് പ്രകൃതിസംരക്ഷണപ്രമേയവും അവതരിപ്പിച്ചു. ഒക്ടോബര് 16 ആം തീയതി കോണ്‍ഫറന്സ് സമാപിക്കും.

Comments

comments

Share This Post

Post Comment