നിലയ്ക്കല്‍ ഭദ്രാസന ഹരിത ഭവനം: അവാര്‍ഡ് വിതരണം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന പരിസ്ഥിതി വിഭാഗം 2013 മാര്‍ച്ചില്‍ നടത്തിയ ഹരിത ഭവന” മത്സരത്തിലൂടെ “നിലയ്ക്കല്‍ ഭദ്രാസന ഹരിത ഭവനം” തെരഞ്ഞെടുക്കുകയുണ്ടായി.
ഭദ്രാസനത്തിന്റെ എല്ലാ ഭാഗങ്ങളിലുംപെട്ട 121 ഭവനങ്ങള്‍ ഈ മത്സരത്തില്‍ പങ്കാളികളായി. മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ഭവനങ്ങള്‍ക്കുളള “നിലയ്ക്കല്‍ ഭദ്രാസന ഹരിത ഭവനം” അവാര്‍ഡ് വിതരണം  ഒക്ടോബര്‍ 18ന് വെളളിയാഴ്ച റാന്നി സെന്റ് തോമസ് അരമനയില്‍ നടക്കും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ രാജു എബ്രഹാം എം.എല്‍.എ അവാര്‍ഡ് വിതരണം ചെയ്യും.

Comments

comments

Share This Post

Post Comment