ക്രിക്കറ്റ് ടൂര്‍ണമെന്റ്: പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍ ജേതാക്കള്‍

ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പുത്തന്‍കാവ് മെട്രോപ്പോലീത്തന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുത്തന്‍കാവ് സെന്റ്‌മേരീസ് കത്തീഡ്രല്‍ ജേതാക്കളായി.
24 ടീമുകള് പങ്കെടുത്ത ടൂര്ണമെന്റില് അറത്തില് സെന്റ് ജോര്ജ്ജ് യൂണിറ്റ് റണ്ണേഴ്സ് അപ്പ്. ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റിയംഗം സജി പട്ടരുമഠം അധ്യക്ഷത വഹിച്ച യോഗം പി.സി.വിഷ്ണുനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഭദ്രാസനം വൈസ് പ്രസിഡന്റ് ഫാ.മാത്യു എബ്രഹാം സമ്മാനദാനം നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി ജോബിന്‍ കെ.ജോര്‍ജ്, തോമസ് വി.ജോണ്‍, ജയിംസ് ജോസഫ്, ഫാ.തോമസ് കൊക്കാപ്പറമ്പില്‍, ഫാ.മാത്യു എബ്രഹാം കാരയ്ക്കല്‍, ഫാ.രാജന്‍ വര്‍ഗീസ്, ഫാ.മത്തായി സഖറിയ, ഫാ.തോമസ് വര്‍ഗീസ് കടവില്‍, ഫാ.മത്തായി കുന്നില്‍, ഫാ.ഫിലിപ്പ് ജോര്‍ജ്, ഫാ.ജിബു ഫിലിപ്പ്, നിതിന്‍ എ.ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment