കെ.എം. ജോണ്‍ (66) നിര്യാതനായി

കൊട്ടാരക്കര: തലവൂര്‍ അമ്പലനിരപ്പ് ചേനവിളയില്‍ കെ.എം. ജോണ്‍ (66) നിര്യാതനായി. സംസ്കാരം 18ന് 10നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം സഖറിയാസ് മാര്‍ അന്തോണിയോസിന്റെ കാര്‍മികത്വത്തില്‍ അമ്പലനിരപ്പ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനം തലവൂര്‍ ഡിസ്ട്രിക്ട് സണ്‍ഡേസ്കൂള്‍ ഇന്‍സ്പെക്ടര്‍, സുവിശേഷ സംഘം മേഖല സെക്രട്ടറി, ഇടവക ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കോന്നി പാറപ്പള്ളില്‍ ലീലാമ്മ.
മക്കള്‍: ഷീജ, ഷീന, ഷൈനി (ബഹ്റൈന്‍), ഷിനു (ടെക്നോ പാര്‍ക്, തിരുവനന്തപുരം). മരുമക്കള്‍: ഫാ. പി.കെ. വര്‍ഗീസ് (ഡയറക്ടര്‍ മാവേലിക്കര അറന്നൂറ്റിമംഗലം ശാലേം ഭവന്‍), ലൂക്കോസ് വര്‍ഗീസ് (യുഎസ്), റോഷന്‍ (ബഹ്റൈന്‍), ആശ (ടെക്നോ പാര്‍ക്, തിരുവനന്തപുരം).

Comments

comments

Share This Post

Post Comment