“പെണ്‍മയുടെ നന്മ” നിലയ്ക്കല്‍ ഭദ്രാസനതല ഉദ്ഘാടനം നടന്നു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണം വിഭാഗം നടത്തുന്ന “പെണ്‍മയുടെ നന്മ” എന്ന ത്രൈമാസ ബോധവത്കരണ പദ്ധതിയുടെ ഉദ്ഘാടനം റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു.
ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കെ.സി.സി വൈസ് പ്രസിഡന്റ് അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വെരി.റവ.റോയി മാത്യു കോര്‍-എപ്പിസ്കോപ്പ, ഫാ.സൈമണ്‍ വര്‍ഗീസ്, ഫാ.എബി വര്‍ഗീസ്, പ്രൊഫ.പി.എ.ഉമ്മന്‍, പ്രൊഫ.ജെസ്സോ ആി മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രത്യേക പരിശീലനം നേടിയവര്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി ഭദ്രാസനത്തിലെ ഇടവകകള്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ ഇടവകതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

Comments

comments

Share This Post

Post Comment