തര്‍ക്കം വരുമാനമുള്ള പള്ളികളുടെ കാര്യത്തില്‍: ഹൈക്കോടതി

വരുമാനമുള്ള പള്ളികളുടെ കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നതെന്നു ഹൈക്കോടതി. വരുമാനമില്ലാത്ത പള്ളികളുടെ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര നന്നാക്കാന്‍ പോലും വിശ്വാസികള്‍ പിരിവെടുത്തു ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും ഒരു കൂട്ടരെ മാത്രം ഉദ്ദേശിച്ചല്ല ഇതു പറയുന്നതെന്നും കോടതി വാദത്തിനിടെ പറഞ്ഞു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ പ്രവേശിച്ച് ആരാധനാ നടത്താന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കു പോലീസ് സംരക്ഷണം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, സര്‍ക്കാരിനും പോലീസിനും മറ്റും നോട്ടീസ് പുറപ്പെടുവിച്ചു.

Comments

comments

Share This Post

Post Comment