ദുബായ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം 25ന്

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം 25ന് വൈകിട്ട് 5 മുതല്‍ കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും.
ഇടവകാംഗങ്ങള്‍ അവരുടെ ഭവനങ്ങളില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണ സ്റാളുകള്‍, തട്ടുകടകള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശ സ്റാളുകള്‍ എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍. വൈകിട്ട് അഞ്ചിന് ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍ സ്റാളുകള്‍ ഉദ്ഘാടനം ചെയ്യും. 5.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി., ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍. സി. മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
അവയവദാനം കേരളീയ സമൂഹത്തില്‍ പ്രചരിപ്പിച്ച കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമേലിനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് സണ്‍ഡേസ്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, പിന്നണി ഗായകന്‍ ബിജു നാരായണന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറും.
ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍, സഹവികാരി ഫാ. ലിെ ചാക്കോ, ട്രസ്റി ടി.സി. ജേക്കബ്, സെക്രട്ടറി ബാബുജി ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ കെ.സി. ജോസഫ്, ജോയിന്റ് ജനറല് കണ്‍വീനര്‍ ബാബു വര്‍ഗീസ്, ഇടവക ജോയിന്റ് ട്രസ്റി പി.എ. ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള, പി.ജി. മാത്യു, ബാബുക്കുട്ടി കെ.ജെ., ജിന്‍ ജോഷ്വാ, ബിജു ഡാനിയേല്‍, മാത്യു കെ. ജോര്‍ജ്ജ്, ആന്റോ ഏബ്രഹാം, അബി പൌലോസ്, എം.സി. ജോയി, ഫിലിപ്പ് കെ.ജോണ്‍, റിനു തോമസ്, ഏബ്രഹാം ആലഞ്ചേരി, വര്‍ഗീസ് കുഞ്ഞ്, ബിജു സി.ജോണ്‍, ജോണ്‍കുട്ടി ഇടുക്കുള, എം.എ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫോണ്‍: 050 4581826

Comments

comments

Share This Post

Post Comment