പുകമറ സൃഷ്ടിച്ച് ഉടമയെ തടയരുത്: ഓര്‍ത്തഡോക്സ് സഭ

കോടതിവിധി എതിരാകുമ്പോള്‍ ജനവിധിയുടെ പേരുപറഞ്ഞ് പുകമറ സൃഷ്ടിച്ച് ഉടമയെ തടയാനുള്ള യാക്കോബായ നീക്കം വിലപ്പോകില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്.
1959ല്‍ കോലഞ്ചേരി പള്ളിയുടെ പൊതുയോഗം കൂടി 34-ലെ സഭാ ഭരണഘടന ഔഗ്യോഗികമായി അംഗീകരിച്ചിട്ടുള്ളതും അന്നു മുതല്‍ ആ ഭരണഘടന അനുസരിച്ച് ഭരണം നടന്നുവരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. കോലഞ്ചേരി പള്ളിയില്‍ 1631 കുടുംബങ്ങള്‍ ഓര്‍ത്തഡോക്സ് ഭരണഘടനയോടു വിധേയത്വം ഒപ്പിട്ടു നല്‍കി ഇടവക രജിസ്ററില്‍ പേരു ചേര്‍ത്തവരായി ഉണ്ട്. ഇടവക പൊതുയോഗം തിരഞ്ഞെടുത്ത കമ്മറ്റിക്കാര്‍ സഭാ ഭരണഘടന അനുസരിച്ച് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ നിയമിച്ച വികാരിമാരുടെ നേതൃത്വത്തിലാണ് പള്ളി ഭരണം നിര്‍വഹിക്കുന്നതെന്നു വൈദിക ട്രസ്റി പറഞ്ഞു.

Comments

comments

Share This Post

Post Comment