ദുബായ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം 25ന്

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മലയാളക്കരയുടെ  മണ്ണിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് കൊയ്ത്തുമഹോത്സവത്തിന്റെ തിരശ്ശീല 25ന് വൈകുന്നേരത്തോടുകൂടി ഉണരുകയാണ്.
25ന് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ദുബായിലും, ഇന്ത്യയിലും അറിയപ്പെടുന്ന പ്രശസ്ത വ്യാപാരസ്ഥാപനമായ ശോഭ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍.സി. മേനോന്‍ മുഖ്യാതിഥിയായും, ആന്റോ ആന്റണി എം.പി., ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വീസ് ചുമ്മാര്‍, ഹിറ്റ് 96.7 എഫ്.എം. പ്രോഗ്രാം കോര്‍ഡിറ്റേര്‍ മിഥുന്‍ എന്നിവര്‍ അതിഥികളായും പങ്കെടുക്കുന്നതാണ്.
അവയവദാനം കേരളീയ സമൂഹത്തില്‍ പ്രചരിപ്പിച്ച കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമേലിനെ ചടങ്ങില്‍ ആദരിക്കും.
കേരളത്തിന്റെ സാംസ്ക്കാരികത നിലനിര്‍ത്തിക്കൊണ്ടുള്ള ചെണ്ടമേളം, ഡാന്‍സ്, ഗാനമേള എന്നിവ ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് അരങ്ങേറും. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടന്‍ ലാലു അലക്സ് നിര്‍വഹിക്കും.
ഇടവകാംഗങ്ങള്‍ അവരുടെ ഭവനങ്ങളില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണ സ്റാളുകള്‍, തട്ടുകടകള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശ സ്റാളുകള്‍ എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍.
ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍, സഹവികാരി ഫാ. ലാനി ചാക്കോ, ട്രസ്റി ടി.സി. ജേക്കബ്, സെക്രട്ടറി ബാബുജി ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ കെ.സി. ജോസഫ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫോണ്‍: 050 4581826

Comments

comments

Share This Post

Post Comment