മലങ്കര ഓര്‍ത്തഡോക്സ് സഭാ ഡെലിഗേഷന്‍ ഡബ്ള്യു.സി.സി. ബുസാന്‍ അസംബ്ളിയിലേക്ക്

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍തതഡോക്സ് സഭയുടെ ഏഴംഗ ഡെലിഗേഷന്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൌണ്‍സില്‍-ഡബ്ള്യു.സി.സി. യുടെ പത്താമത് അസംബ്ളിയില്‍ പങ്കെടുക്കും.
ദക്ഷിണ കൊറിയയിലെ ബുസാനില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 8 വരെയാണ് വ്യത്യസ്ഥ സംസ്കാരത്തിലും പാരമ്പര്യത്തിലുമുള്ള സഭകളുടെ ഏറ്റവും വലിയ ഈ ആഗോള സംഗമം നടക്കുന്നത്. നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായാണ് ഡെലിഗേഷന് നയിക്കുന്നത്. ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പലും, ഡബ്ള്യു.സി.സി.യുടെ വിവിധ കേന്ദ്ര കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഫാ.ഡോ. കെ.എം. ജോര്‍ജ്ജ്, ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും, മലങ്കര സഭ മാസിക ചീഫ് എഡിറ്ററുമായ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ എക്യുമെനിക്കല്‍ റിലേഷന്‍സ് ആന്റ് സ്പിരിച്വല്‍ ഓര്‍ഗനൈസേഷനുകളുടെ ഡെപ്യൂട്ടി സെക്രട്ടറിയും, വിവിധ ആഗോള എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളിലെ ഭാരവാഹിയുമായ എലിസബത്ത് ജോയി, സെന്റ് വ്ളാഡിമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി ലക്ചറും, അമേരിക്കന്‍ ഭദ്രാസനങ്ങളിലെ വിവിധ മിനിസ്ട്രികളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ഒ.വി.ബി.എസ്. കരിക്കുലം കോ-ഓഡിറ്റേറുമായ സീനാ വറുഗീസ്, സെന്റ് വ്ളാഡിമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ മാസ്റേഴ്സ് ചെയ്യുന്ന സൌത്ത്-വെസ്റ് ഭദ്രാസനത്തിലെ വൈദികായ ഫാ. രാജു എം. ഡാനിയേലിന്റെ പുത്രി ലിജിന് ഹന്നാ രാജു, മുംബൈ ഭദ്രാസനത്തില്‍ നിന്നുള്ള ഡീക്കന്‍ അനീഷ് വറുഗീസ് എന്നിവരാണ് മറ്റ് ഡെലിഗേഷന്‍ അംഗങ്ങള്‍.
ഒക്ടോബര്‍ 28 തിങ്കളാഴ്ച ഡെലിഗേഷന്‍ യാത്ര തിരിക്കും. വേള്‍ഡ് ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ സ്ഥാപക അംഗ സഭകളില്‍ ഒന്നാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ. സഭാംഗങ്ങളായ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും, സാറാ ചാക്കോയും വിവിധ കാലയളവില്‍ പ്രസിഡന്റുമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
“ജീവനാഥാ ഞങ്ങളെ നീതിയിലേക്കും, ശാന്തിയിലേക്കും നയിക്കണമേ” എന്നതാണ് മുഖ്യചിന്താവിഷയം. പ്രസ്ഥാനം ഉടലെടുത്ത 1948ല്‍ 147 അംഗ സഭകളാണ് ഉണ്ടായിരുന്നത്. ഇപ്പോളത് 345ല്‍ എത്തി നില്‍ക്കുന്നു. ബുസാന്‍ അസംബ്ളിയില്‍ 110 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ഇതരസഭകളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നിരവധി നിരീക്ഷകരും നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും.

Comments

comments

Share This Post

Post Comment