പുണ്യാത്മാക്കളുടെ ജീവിതസന്ദേശമാണ് സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം

പുണ്യാത്മാക്കളുടെ ജീവിതസന്ദേശമാണ് സാമൂഹിക പ്രശ്ങ്ങള്‍ക്ക് പരിഹാരമെന്നും കാണപ്പെടുന്ന സഹോദര സ്നേഹിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമെ സഭകള്‍ അതിന്റെ ദൌത്യത്തിലേക്കു പ്രവേശിക്കുന്നുള്ളുവെന്നും ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. Photo Gallery
പരിശുദ്ധ പരുമലതിരുമേനിയുടെ നൂറ്റിപതിനൊന്നാമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന തീര്‍ത്ഥാടകവാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Video
നിരണം ഭദ്രാസനാധിപും മിഷന്‍ബോര്‍ഡ് പ്രസിഡന്റുമായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
നിലയ്ക്കല്‍ റാന്നി ഭദ്രാസനിധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, എം.പി. ആന്റോ ആന്റണി, മാത്യു ടി. തോമസ് എം.എല്‍.എ, ജേക്കബ് തോമസ് അരികുപുറം കൌണ്‍സില്‍ അംഗങ്ങളായ ഫാ.പി.ഐ.സാം, തോമസ് ഉമ്മന്‍ അരികുപുറം, തങ്കച്ചന്‍ കൊല്ലമല, മാത്യു എം.പി, അസിസ്റന്റ് മാനേജര്‍ റവ.കെ.വി.ജോസഫ് റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്ന്ന് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജപ്രസ്ഥാത്തിന്റെ നേതൃത്വത്തിലുള്ള അഖണ്ഡപ്രാര്‍ത്ഥ 5ന് ആരംഭിച്ചു. ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍ എന്നതാണ് പ്രാര്‍ത്ഥാവിഷയം. യുവജനപ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ഫാ.മാത്യൂസ് റ്റി. ജോണ്‍, ജനറല്‍ സെക്രട്ടറി ഫാ.ജസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Comments

comments

Share This Post

Post Comment