ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം

പരുമല: കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ മനസ്സിലാക്കി ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. Photo Gallery  Photo Gallery 1
പരിശുദ്ധ പരുമല തിരുമേനിയുടെ 111ാം ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഒ.സി.വൈ.എം. ചെങ്ങന്നൂര്‍നിരണംമാവേലിക്കര എന്നീ ഭദ്രാസനങ്ങലുടെ നേതൃത്വത്തില്‍ നടത്തിയ യുവജനസംഗമം പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ പരുമല തിരുമനേിയുടെ ജീവിതത്തെ സ്വാംശീകരിച്ച് സമൂഹത്തെ കരുതുവാനും സഭയുടെ കാഴ്ചപ്പാടുകള്‍ സമൂഹത്തിന്റെ നാനാതുറകളില്‍ എത്തിക്കുവാനും യുവജനങ്ങള്‍ക്ക് കഴിയണം. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്ന മുനിശ്രേഷ്ഠനാണ് പരിശുദ്ധ പരുമല തിരുമേനിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ത്തഡോക്സ് സഭയ്ക്കും ഇതിലെ സഭാംഗങ്ങള്‍ക്കും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ നീതിയും ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുല്‍കി.
പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഓയില്‍ ഫാം ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാന്‍ ഷെയ്ക്ക് പി. ഹാരീസ് യുവജനസന്ദേശം നല്‍കി. ഏബ്രഹം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസന്‍, വൈസ് പ്രസിഡന്റ് മാത്യൂസ് റ്റി.ജോണ്‍, കേന്ദ്ര ട്രഷറര്‍ പ്രിനു റ്റി. മാത്യൂസ്, പ്രോഗ്രാം കണ്‍വീനര്‍ ജേക്കബ് ഉമ്മന്‍,  ബിജു മാത്യു, ജോജി പി. തോമസ്, ജോബിന്‍ കെ. ജോര്‍ജ്ജ്, അഡ്വ. ജെയ്സി കരിങ്ങാട്ടില്‍, ഫാ. സ്റീഫന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ബാബു ജോര്‍ജ്ജ്, ഡോ. ബിനോയ് റ്റി. തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
രാവിലെ പള്ളിയില്‍ നടന്ന വി.മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അര്‍ഹമായ നീതിലഭ്യമാക്കണം: ഒ.സി.വൈ.എം.
പരുമല: ഓര്‍ത്തഡോക്സ് സഭ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കെ.പി.സി.സി. പ്രസിഡന്റ് ഇടപെടണമെന്ന് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആവശ്യപ്പെട്ടു.
കോടതിവിധികള്‍ അട്ടിമറിച്ചും അക്രമ മാര്‍ഗ്ഗങ്ങളിലൂടെയും മുന്നേറുന്ന യാക്കോബായ വിഭാഗത്തിന്റെ കുല്‍സിത ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തിന് താക്കീതായിരുന്നു യുവജനസംഗമം. സഭാംഗങ്ങളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അഹമായ അംഗീകാരവും, പ്രാതിനിധ്യവും നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Comments

comments

Share This Post

Post Comment