ലുദിയാ മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

ലുദിയാ: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 111-ാമത് ഓര്‍മപ്പെരുന്നാളും ഇടവക കണ്‍വന്‍ഷും കൊടിയേറി. ഒക്ടോബര്‍ 30 മുതല്‍ വംബര്‍ 3 വരെയുള്ള തീയതികളിലാണ് പെരുന്നാള്‍ ചടങ്ങുകള്‍.
വികാരി ഫാ. ജോണ്‍ കെ.ജേക്കബ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 2ന് വൈകിട്ട് 7.30ന് ഭക്തിനിര്‍ഭരമായ റാസ പള്ളിയില്‍ നിന്നാരംഭിക്കും. 3ന് രാവിലെ 7.30ന് പദയാത്രികര്‍ക്ക് സ്വീകരണം, 8ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, നേര്‍ച്ച എന്നിവ നടക്കും.

Comments

comments

Share This Post

Post Comment