പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജബല്‍ അലി പള്ളിയില്‍

ജബല്‍ അലി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും നടത്തന്നു. അഭിവന്ദ്യരായ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. Notice
29, 30 തീയതികളില്‍  വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ. നവംബര്‍ 1ന് വൈകിട്ട് 6.15ന് സന്ധ്യാനമസ്കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കുമെന്ന് വികാരി ഫാ. മാത്യു വര്‍ഗീസ് അറിയിച്ചു.

Comments

comments

Share This Post

Post Comment