ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണ പ്രഭാഷണം

ദുബായ്: വിസ്വമാനവികന്‍ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണാര്‍ത്ഥം മലങ്കര ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം യു.എ.ഇ. സോണ്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാം പ്രഭാഷണം ഒക്ടോബര്‍ 25ന് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്നു.
ഫുജൈറ യൂണിറ്റ് വൈസ് പ്രസിഡന്റ് ജോജു മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രസ്ഥാനം സോണല്‍ പ്രസിഡന്റ് ഫാ. റ്റി.ജെ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ലെനി ചാക്കോ, സോണല്‍ സെക്രട്ടറി മനോജ് തോമസ്, ഫുജൈറ യൂണിറ്റ് സെക്രട്ടറി റ്റിനു വി. കുഞ്ഞുമോന്‍, ദുബായ് യൂണിറ്റ് സെക്രട്ടറി ജിഷി ബിന്നി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment