കൊച്ചുതിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ കുറിച്ചിമുട്ടം പള്ളിയില്‍

ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ കുറിച്ചിമുട്ടം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ ആചരിക്കുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള എഴിക്കോട് കുരിശിന്‍ സൌധത്തില്‍ 31ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും, തുടര്‍ന്ന് പള്ളിയിലേക്ക് ഭക്തിനിര്‍ഭരമായ റാസയും പ്രദക്ഷിണവും. നവംബര്‍ 1ന് രാവിലെ 6.30ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നേര്‍ച്ചവിളമ്പും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. കുര്യന്‍ ജോസഫ്, ഫാ. ജോണ്‍ ചാക്കോ, ഫാ. ബിനു ജോയി, ട്രസ്റി നൈനാന്‍ ഡാനിയേല്‍, സെക്രട്ടറി ബൈജു കെ.മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment