സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനം പുതിയ സമുസ്ച്ചയത്ത്തിലേക്ക് മാറുന്നു

ഹൂസ്റ്റണ്‍: മലങ്കര ഓര്ത്തഡോക്സ്‌ സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസന  ആസ്ഥാനം പുതുതായി വാങ്ങിച്ച ഭദ്രാസന സമുസ്ച്ചയത്തിലേക്ക് നവംബര് 30നു വി. കൂദാശ ചെയ്തു മാറ്റുന്നതിനു  അഭിവന്ദ്യ അലക്സിയോസ് മാര് യൂസബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില് കൂടിയ ഭദ്രാസന കൌണ്‍സില് തീരുമാനിച്ചു.
രാവിലെ പ്രഭാത നമസ്ക്കാരവും തുടര്ന്ന് വിശുദ്ധ കുര്ബ്ബാനയും അതേത്തുടര്ന്ന് അരമന കൂദാശയും നടത്തും. ക്രമീകരണങ്ങള്ക്കായി ഹൂസ്റ്റണിലുള്ള ഇടവകകളില് നിന്നുമായി വികാരിമാരുടെയും, ഇടവക പ്രതിനിധികളുടെയും ആത്മീയ സംഘടനാ പ്രതിനിധികളുടെയും  ഒരു ആലോചനായോഗം വെരി. റവ. ഗീവര്ഗ്ഗീസ്സ്  അരൂപ്പാല കോര് എപ്പിസ്കോപ്പയുടെ അധ്യക്ഷതയില് നവംബര് 2ന് ശനിയാഴ്ച ഉുച്ചയ്ക്കു 2.30 നു സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ്‌ ചര്ച്ചില് കൂടി വിവിധ കമ്മിറ്റികള് രൂപീകരിയ്ക്കും.
വാര്ത്ത: ചാര്ളി പടനിലം

Comments

comments

Share This Post

Post Comment