പരുമല പെരുന്നാള്‍ നാളെ കൊടിയിറങ്ങും

പരുമല: പരുമല കൊച്ചുതിരിമേനിയുടെ 111-ാം ഓര്‍മ്മപെരുന്നാള്‍ നാളെ കൊടിയിറങ്ങും. പെരുന്നാളിന്റെ ദിനമായ ഇന്ന് രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.
വൈകിട്ട് മൂന്നിന് നടന്ന തീര്‍ത്ഥാടന സംഗമ സമ്മേളനത്തില്‍ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കതോലിക്കാ ബാവാ  ഉദ്ഘാടനം ചെയ്തു.
വൈകിട്ട് സന്ധ്യാനമസ്കാരത്തോടെ നടന്ന  റാസയില്‍ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കത്തിജ്വലിക്കുന്ന മെഴുകുതിരിയുമേന്തി പതിനായിരക്കണക്കിന് ഭക്തര്‍ അണിനിരന്നു. പള്ളിയില്‍ നിന്നും ആരംഭിച്ച റാസ പടിഞ്ഞാറെ പ്രധാന കുരിശിനു വലം വച്ച് മാന്നാര്‍-പാണ്ടനാട് റോഡില്‍ പ്രവേശിച്ച് കിഴക്കോട്ട് നീങ്ങി പള്ളിയുടെ പ്രവേശന കവാടത്തിലെ കുരിശടിക്ക് സമീപത്തു കൂടി പള്ളിയില്‍ പ്രവേശിച്ചു.
നാളെ രാവിലെ 8.30-ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന, 10.30ന് കബറിങ്കലില്‍ ധൂപ പ്രാര്‍ത്ഥന, 11ന് വാഴ്വ്, 12ന് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം സംഗമം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസയോടും ആശിര്‍വാദത്തോടും കൂടി കൊടിയിറങ്ങും.

Comments

comments

Share This Post

Post Comment