ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍പ്പെട്ട ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്ററിന്റെ സില്‍വര്‍ ജൂബിലി ആഘോഷം നടന്നു. Photo Gallery
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. നഗരങ്ങളുടെ കൃത്രിമമായ സൌന്ദര്യങ്ങളെക്കാള്‍ ഗ്രാമങ്ങളുടെ സൌന്ദര്യത്തിലാണ് ഈശ്വര ചൈത്യം ഏറെയുളളതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്ററിന് ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററായി പുനര്നാമകരണം ചെയ്തതായി പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ഇഗ്നേഷ്യസ് ജോര്‍ജ്ജ്, പെരുനാട് ബഥനി ആശ്രമം മുന്‍ സുപ്പീരിയര്‍ ഫാ.സോളമന്‍ ഒ.ഐ.സി, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ.എബി വര്‍ഗീസ്, കെ.എ.എബ്രഹാം, ഡോ.എബ്രഹാം ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment