നോയിഡ മാര്‍ ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയിറങ്ങി

നോയിഡ മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു. സമാപനദിനത്തില്‍  ഇന്ദിരാപുരത്ത് നിന്നും നോയിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ പദയാത്രയായി എത്തി. ഫാ. ബിജു ഡാനിയേലിന്റെ നേതൃത്വത്തില്‍ മയൂര്‍വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് പള്ളിയില്‍ നിന്നുള്ള പദയാത്രയെ നോയിഡ ഇടവക വികാരി ഫാ. ജേക്കബ് ജോര്‍ജ്ജ് സ്വീകരിച്ചു.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാ നടന്നു. ഫാ. കോശി ജോണ്‍, ഫാ. ചെറിയാന്‍ ജോസഫ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സി.ബി.എസ്.ഇ. പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ ആന്‍സി തോമസിനു യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി.

Comments

comments

Share This Post

Post Comment