വൈശ്ശേരി പള്ളിപ്പെരുന്നാളിന് കൊടിയേറി

കുന്നംകുളം: വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു.
ശനി, ഞായര്‍ ദിവസങ്ങളിലാണ് പെരുന്നാള്‍. വികാരി ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍ പെരുന്നാളിന് കൊടി ഉയര്‍ത്തി. ശനിയാഴ്ച രാവിലെ 7ന് വി. കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, വൈകിട്ട് 6.30ന് പഴയ പള്ളിയില്‍ നിന്നു പരുമല തിരുമേനിയുടെ ഛായാചിത്രം വഹിച്ച ഘോഷയാത്ര, തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ആശീര്‍വ്വാദം എന്നിവ ഉണ്ടാകും.
ഞായറാഴ്ച രാവിലെ 8.30ന് വി. കുര്‍ബ്ബാനയ്ക്ക്‌ശേഷം പൊതുസദ്യ ആരംഭിക്കും. വൈകിട്ട് 4.30ന് പള്ളിയില്‍നിന്ന് അങ്ങാടിചുറ്റിയുള്ള കൊടിയും സ്ലീബായും പുറപ്പെടും. 5.30ന് പ്രദക്ഷിണം പള്ളിയില്‍ എത്തി ആശീര്‍വ്വാദം ഉണ്ടാകും.

Comments

comments

Share This Post

Post Comment