ദൈവത്തെയും മനുഷ്യരെയും അടുപ്പിക്കുന്ന പാലമാണ് വൈദീകര്‍

ദൈവത്തെയും മനുഷ്യരെയും ബന്ധിപ്പിക്കുന്ന പാലമാണ് വൈദികരെന്ന് പരിശുദ്ധ ബേസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. Photo Gallery
മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തുമ്പമണ്‍, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, അടൂര്‍കടമ്പനാട്, നിരണം ഭദ്രാസനങ്ങളിലെ വൈദികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. Video
ജ്യുഡീഷറിയില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ അത് ജനാധിപത്യത്തെ കൊലചെയ്യാനാണ് ഉപകരിക്കുന്നത്. സഭയുടെ വോട്ടുവാങ്ങി ജയിച്ചവര്‍ അവഗണിച്ചാല്‍ വൈദികരും പൊതുജനങ്ങളും ചേര്‍ന്ന് പ്രതികരിക്കും. സഭ ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതു രാഷ്ട്രീയ അനാഥത്വമാണ്. അംഗബലം കുറഞ്ഞ മറ്റു സഭകള്‍ പറയുന്ന കാര്യങ്ങള്‍ ഭരണകര്‍ത്താക്കള്‍ ചെയ്തു കൊടുക്കുമ്പോള്‍ പത്തോളം നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള സഭയ്ക്കു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഭിക്ഷ യാചിക്കുന്നതുപോലെ നില്‍ക്കേണ്ടി വരുന്നു. ഏതു മുന്നണി ഭരിച്ചാലും ഇതാണ് അവസ്ഥ. ഒരുകാലത്ത് മലങ്കര സഭയുടെ പ്രസക്തി വളരെ വലുതായിരുന്നു. ഇടതുപക്ഷക്കാരെ പൊതുവെ അറിയപ്പെടുന്നതു ദൈവ വിശ്വാസം ഇല്ലാത്തവരെന്നാണ്.
വലതുപക്ഷത്തെ ദൈവ വിശ്വാസികളെന്നും. ഇതിലൂടെ ഇടതുപക്ഷം ദൈവത്തെ കബളിപ്പിക്കുന്നു. എന്നാല്‍, വലതുപക്ഷമാകട്ടെ ദൈവത്തെയും സഭയെയും ഒരുപോലെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭ നേരിടുന്ന വെല്ലുവിളി അതിജീവിക്കാന്‍ 30
ഭദ്രാസനങ്ങളുടെയും ഐക്യവും കൂട്ടായ്മയും ഉണ്ടാകണം. ക്രിസ്തുവിന്റെ ശരീരത്തോടാണു സഭയെ ഉപമിക്കുന്നത്. ശരീരത്തിന്റെ ഏതു ഭാഗത്തും പ്രശ്നമുണ്ടായാലും അതു മൊത്തത്തില്‍ ബാധിക്കും. അതേപോലെയാണു വിശ്വാസികളോട് എവിടെ നിന്നുണ്ടാകുന്ന പ്രശ്നങ്ങളും സഭയ്ക്കു നൊമ്പരമുണ്ടാക്കുന്നത്. സഭയ്ക്ക് അനുകൂലമായ കോടതി വിധി വന്നിട്ടും നടപ്പാക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞില്ല.
ഇതിനുവേണ്ടി ഉപവാസം നടത്തിയപ്പോള്‍ കിടന്നവന്‍ പായ മടക്കി തിരികെ വീട്ടില്‍ പോകട്ടെ എന്നാണു ഭരണകര്‍ത്താക്കള്‍ പറഞ്ഞത്. രാഷ്ട്രീയ നേതാക്കളോടുള്ള വ്യക്തിഗത പ്രീണനം സഭയ്ക്കു ഗുണം ചെയ്യില്ലെന്നും സഭയ്ക്കുവേണ്ടിയാണു നമ്മള്‍ ജീവിക്കുന്നതെന്നും സഭയ്ക്കു വേണ്ടി മരിച്ചാല്‍ അതില്‍ അസ്വസ്ഥതയുണ്ടാക്കില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
വൈദിക സംഘം പ്രസിഡന്റ് അഭിവന്ദ്യ തോമസ് മാര്‍ അത്താസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, വൈദിക സംഘം ജനറല്‍ സെക്രട്ടറി ഫാ. തോമസ് അമയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment