യുഡിഎഫ് സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്

യുഡിഎഫ് സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. സഭയ്ക്ക് എതിരെ കടുത്ത നീതി നിഷേധമാണ് നടക്കുന്നതെന്ന് വൈദിക സംഗമത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സഭയെ ദ്രോഹിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും സംഗമം മുന്നറിയിപ്പ് നല്‍കി. കോന്നി സെന്റ് ജോര്‍ജ്ജ് വലിയ പള്ളിയില്‍ നടന്ന വൈദികരുടെ മേഖല സംഗമത്തിലാണ് യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. വലതുപക്ഷം ദൈവത്തെയും സഭയെയും കളിപ്പിക്കുകയാണ്. കടുത്ത നീതിനിഷേധമാണ് സഭയ്‌ക്കെതിരെ നടക്കുന്നത്. സഭയെ ദ്രോഹിച്ചാല്‍ ശക്തമായി പ്രതികരിക്കും. സഭ ഇപ്പോള്‍ രാഷ്ട്രീയ അനാഥത്വം നേരിടുകയാണ്. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കി തരേണ്ടത് ആരുടേയും ഔദാര്യമല്ല. കോടതിവിധിയില്‍ രാഷ്ട്രീയം ചേര്‍ത്ത് നിഷ്ഫലമാക്കുന്ന അവസ്ഥയാണ് ഇപ്പോഴെന്നും വൈദിയ സംഗമം ഉദ്ഘാടനം ചെയ്ത് മാര്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ കത്തോലിക ബാവ പറഞ്ഞു. സമൂഹത്തില്‍ സഭയെ ഒന്നുമല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടണമെന്നും ബാവ ആഹ്വാനം ചെയ്തു. വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം വൈദികരാണ് സംഗമത്തില്‍ പങ്കെടുത്തത്.

Comments

comments

Share This Post

Post Comment