പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ഇടവകദിനവും കൊണ്ടാടി

കുവൈത്ത് സിറ്റി. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ഇടവകദിനവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുനാളും രണ്ടുദിവസങ്ങളിലായി ആഘോഷിച്ചു. ഇടവകദിന സമ്മേളനം കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു.  Photo Gallery
ഫാ. ജോസ് മാത്യു, ജോണ്‍ പി. ജോസഫ്, അനില്‍ വര്‍ഗീസ്, കെ. പി. കോശി, ഫാ. റെജി സി. വര്‍ഗീസ്, ഫാ. സജു ഫിലിപ്പ്, ഫാ. സാജന്‍ ടി. ജോണ്‍, ഷാജി ഏബ്രഹാം, ജെയ്സണ്‍ വര്‍ഗീസ്, കുര്യന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവകയിലെ 65 വയസ്സുകഴിഞ്ഞവരെ പൊന്നാട അണിയിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കും 10, 12 ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും ഉപഹാരം നല്‍കി.
സണ്‍ഡേ സ്കൂള്‍ കേന്ദ്ര പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുവൈത്ത് മഹാ ഇടവകയിലെ കുട്ടികള്‍ക്ക് സ്വര്‍ണമെഡലും സമ്മാനിച്ചു. ഇടവകയുടെയും ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങള്‍, ജീവകാരുണ്യ സംഘങ്ങള്‍ എന്നിവയുടെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ആന്വല്‍ ഗ്രീഗോറിയനും സാം പൈനുംമൂട് എഴുതിയ വാഗ്ദത്ത നാട് എന്ന യാത്രാവിവരണവും ഡോ. മാര്‍ ദിവന്നാസിയോസ് പ്രകാശനം ചെയ്തു. മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ദിവന്നാസിയോസ് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment