ശ്രേഷ്ഠവിദ്യാഭ്യാസം രാജ്യത്തിന്റെ കരുത്ത്. ഡോ. ശശി തരൂര്‍

ന്യൂഡല്‍ഹി.: ഭാരതത്തിന്റെ പുത്തന്‍ തലമുറയിലെ ഓരോ കുട്ടിയുടെയും ഭാവി കരുപ്പിടിപ്പിക്കുവാന്‍  വിദ്യാഭ്യാസ മേഖലയില്‍ ബൌദ്ധികമൂല്യങ്ങള്‍ക്കൊപ്പം ശാരീരിക-കായികക്ഷമതയ്ക്കും വളര്‍ച്ച നല്‍കാന്‍ വിദ്യാലയങ്ങളും അദ്ധ്യാപകരും ശ്രദ്ധാലുക്കളാകണമെന്ന് ഹോസ്ഖാസ് സെന്റ് പോള്‍സ് സ്കൂള്‍ വാര്‍ഷിക ദിനാചരണ ചടങ്ങുകള്‍  ഉത്ഘാടനം ചെയ്തുകൊണ്ട്  കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ. ശശി തരൂര്‍ പറഞ്ഞു.
ഓരോ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ ഭാരതത്തിന്റ ഉത്തമരായ ഭാവിപൌരന്മാരായി വാര്‍ത്തെടുക്കുവാന്‍ സുപ്രധാന പങ്കു വഹിക്കുവാന്‍ കഴിയണം. നമ്മുടെ രാജ്യത്തെ മുഴുവന്‍ കുഞ്ഞുങ്ങളെയും അക്ഷരാഭ്യാസം നടത്തി അവരുടെ വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നല്‍കി മഹത്തായ പൌരന്മാരാക്കി രാജ്യത്തെ മുന്നോട്ടു നയിക്കുന്ന കൂട്ടായ യജ്ഞത്തില്‍ ഏവരും പങ്കുചേരുവാന്‍ ഡോ. തരൂര്‍ ആഹ്വാം ചെയ്തു.
നമ്മുടെ രാജ്യത്തെ വിദ്യാഭാസ മേഖലയില്‍ ഓര്‍ത്തഡോക്സ് സഭ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നതെന്നും ഡോ. തരൂര്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് അദ്ധ്യക്ഷത വഹിച്ചു. ആയിരത്തില്‍പ്പരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ അദ്ധ്യയ വര്‍ഷത്തില്‍ മികവുതെളിയിച്ച വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും അവാര്‍ഡുകള്‍ നല്‍കി അഭിനന്ദിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റേച്ചല്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Comments

comments

Share This Post

Post Comment