ചാലിശ്ശേരി ചാപ്പല്‍ കൂദാശ 29, 30 തീയതികളില്‍

ചാലിശ്ശേരി: പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ച സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സിറിയന്‍ ചാപ്പലിന്റെ കൂദാശ നവംബര്‍ 29, 30 തീയതികളില്‍ നടത്തുന്നു. Invitation
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
29ന് വൈകിട്ട് 5ന് അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണം, 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് പ്രസംഗം, 8ന് സ്നേഹവിരുന്ന്. 30ന് രാവിലെ  7.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം സ്നേഹവിരുന്ന് എന്നിവ നടക്കും.
ഫാ. സാജന്‍ കാഞ്ഞിരംപാറ, ട്രസ്റി ഈപ്പന്‍ ഇട്ടൂപ്പ്, സെക്രട്ടറി എ.പി. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment