ഓര്‍ത്തഡോക്സ് സഭ നല്‍കിയിട്ടുള്ള സംഭാവന മഹത്തരം

പുത്തൂര്‍: കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് ഓര്‍ത്തഡോക്സ് സഭ നല്‍കിയിട്ടുള്ള സംഭാവന മഹത്തരമാണെന്നു കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പവിത്രേശ്വരം മാധവശേരി സെന്റ് തേവോദോറോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത ചിന്തകള്‍ക്കതീതമായി പരസ്പര സ്നേഹവും വിശ്വാസവുമുള്ള മനസുകളാണ് യഥാര്‍ഥ ദേവാലയങ്ങള്‍.
അന്യന്റെ സുഖത്തില്‍ സന്തോഷിക്കുകയും ദുഃഖത്തില്‍ സമാശ്വസിപ്പിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ ദൈവവിശ്വാസിയെന്നും അദ്ദേഹം പറഞ്ഞു.   കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോനിയോസ് അധ്യക്ഷത വഹിച്ചു. ദേവാലയത്തിന്റെ നിര്‍മാണച്ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ അസോഷ്യേറ്റ്സ് ഉടമ ബേബിക്കുട്ടിക്കും നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും ഭദ്രാസനാധിപന്‍ ഉപഹാരം നല്‍കി.
‘മനോരമ സപ്ളിമെന്റ് പ്രകാശനം മാത്യൂസ് മാര്‍ തേവോദോസിയോസും ധനസഹായ വിതരണം ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസും ശതാബ്ദി ലോഗോ പ്രകാശനം ഡോ. ഏബ്രഹാം മാര്‍ സെറാഫിയും നിര്‍വഹിച്ചു. ഇടവക വികാരി ഫാ. സോളു കോശി രാജു കല്ലട, നിര്‍മാണ കമ്മിറ്റി സെക്രട്ടറി മോനച്ചന്‍, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, പി. അയിഷ പോറ്റി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എന്‍. ഭട്ടതിരി, കെ. ഇന്ദിര, വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വര്‍ഗീസ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പുത്തൂര്‍ രവി, സഭാ മാനേജിങ് കമ്മിറ്റിയംഗം ഫാ. നെല്‍സണ്‍ ജോണ്‍, പുത്തൂര്‍ വലിയപള്ളി വികാരി ഫാ. മാത്യൂസ് ടി. ജോണ്‍, വാര്‍ഡംഗം എന്‍.ജി. ഗോപകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് ജോയി, ഉഷാകുമാരി, ഫാ. വൈ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു ഭദ്രാസനാധിപന്‍മാരുടെ നേതൃത്വത്തില്‍ ദേവാലയ കൂദാശ ഒന്നാംഘട്ടം നടന്നു.  ഇന്നു രാവിലെ 6.45നു കൂദാശ രണ്ടാംഘട്ടം. പരുമല തിരുമേനിയുടെ ഓര്‍മപ്പെരുനാളായ നാളെ രാവിലെ എട്ടിനു കുര്‍ബാന, 10നു മുതിര്‍ന്ന പൌരന്‍മാരെ ആദരിക്കല്‍, ആറിനു റാസ.

Comments

comments

Share This Post

Post Comment