സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: പരി. കാതോലിക്ക ബാവ

കുന്നംകുളം: സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരും സമൂഹവും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
കുന്നംകുളം ആര്‍ത്താറ്റ് അരമന ചാപ്പലില്‍ മര്‍ത്തമറിയം വനിതാസമാജം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോരുവഴി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ വീട്ടമ്മയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി.
മര്‍ത്തമറിയം കുന്നംകുളം ഭദ്രാസന സെക്രട്ടറിയായി ടി.സി. ശാന്തയെ തിരഞ്ഞെടുത്തു. ഫാ. മാത്യു തോമസ്, ഫാ. സഖറിയ കൊള്ളന്നൂര്‍, ഫാ. ജോസഫ് ചെറുവത്തൂര്‍, പി.കെ. മറിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment