പി.വി. തൊമ്മി ഉപദേശിയെ അനുസ്മരിക്കുന്നു

കുന്നംകുളം: കുന്നംകുളത്തിന്റെ മധുരഗായകന്‍ പി.വി. തൊമ്മി ഉപദേശിയെ ആര്‍ത്താറ്റ് മാര്‍ത്തോമ്മ ഇടവക അനുസ്മരിക്കും.
ഞായറാഴ്ച വൈകിട്ട് 4.30ന് ആര്‍ത്താറ്റ് മാര്‍ത്തോമ്മ പള്ളിയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ ഉദ്ഘാടനം ചെയ്യും. കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ അധ്യക്ഷനാകും. സഹകരണ വകുപ്പുമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ജോസഫ് മാര്‍ കൂറിലോസ്, മോണ്‍. ഫാ. ഫ്രാന്‍സീസ് ആലപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.
തൊമ്മി ഉപദേശിയുടെ ഗാനങ്ങള്‍ ഗായകസംഘം ആലപിക്കും. തൊമ്മി ഉപദേശിയുടെ പാട്ടുകളുടെ സി.ഡി. പ്രകാശനവും ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ട്.

Comments

comments

Share This Post

Post Comment