മലങ്കര സഭക്ക് “സിറാക്കൂസില്” സ്വന്തമായി ദേവാലയം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്ത്ത് ഈസ്റ്റ് അമേരിക്കന് ഭദ്രസനത്തില്പ്പെട്ട സിറാക്കൂസില് മലങ്കര സഭക്ക് പുതിയ ദേവാലയം സ്വന്തമായി.
42 വര്ഷങ്ങള്ക്കു മുന്പ് ഭാഗ്യസ്മരനാര്ഹനായ തോമസ്‌ പി മുണ്ടുകുഴി കോര് എപ്പിസ്കോപ്പായാല് സ്ഥാപിതമായ ഈ ദേവാലയത്തിന് ഇപ്പോല് സിറാക്കൂസിലെ ഗ്രാമീണ പാശ്ചാത്തലത്തിന്റെ മനോഹാരിതയില് ഏകദേശം 70 സെന്റില് മനോഹരമായ ഒരു ചെറിയ ദേവാലയവും വിവിധ മുറികളോട് പാരിഷ് ഹാളും ഇപ്പോല് സ്വന്തമായി ലഭ്യമായതില് മലങ്കര സഭാ മക്കള്ക്ക്‌ അഭിമാനിക്കാം.
ആല്ബനി, സിറാക്കൂസ്, റോച്ചസ്ടര്, ബിഗ്ഹാ൦ടണ് തുടങ്ങിയ സ്ഥലങ്ങളില് കുടിയേറി പാര്ത്തിട്ടുള്ള മലങ്കര ഓര്ത്തഡോക്സ് സഭയുടെ വിശ്വാസികള്ക്കും ഉപരിപഠനാര്ദ്ധം ഇവിടേയ്ക്ക് വരുന്ന കുഞ്ഞുങ്ങള്ക്കും ഈ ദേവാലയം എന്തുകൊണ്ടും അഭികാമ്യമാണ്.
പുതിയ ദേവാലയത്തിലെ പ്രഥമ ബലിയര്പ്പണത്തിന് നോര്ത്ത് ഈസ്റ്റ് അമേരിക്കന് ഭദ്രസനാധിപന് അഭിവന്ദ്യ സഖറിയ മാര് നിക്കോളവോസ് മെത്രാപോലീത്ത പ്രധാന കാര്മികത്വം വഹിച്ചു. ഇടവക വികാരി റെവ. ഡോക്ടര് കെ.കെ കുറിയാക്കോസ്, ഫാ.ജോണ്സണ് പുഞ്ചക്കോണം, ഫാ.സുജിത് തോമസ്, ഡീക്കന്. ഫിലിപ് എബ്രഹാം എന്നിവര് സഹകാര്മികരായി.
തുടര്ന്ന് നടന്ന പൊതുസമ്മേളനത്തില് കോണ്ഗ്രസ്മാന് ഡാന് മാഫേ, മലങ്കര സഭാ മാനേജിഗ് കമ്മറ്റി അംഗം പോള് കറുകപിള്ളില്, മാത്യു ശമുവേല്, സെന്റ്‌ പോള്സ് ചര്ച്ച് ആല്ബനി, അബ്രഹാം തോമസ്, ലിജു ജോണ്, സെന്റ്‌ തോമസ്‌ ചര്ച്ച് റോച്ചസ്ടര്, ആന്ദ്രു കുര്യന്, ഉമ്മന് കാപ്പില്,  അനില് തോമസ്‌ എന്നിവര് ആശംസകള് നേര്ന്നു.
ജോസ് കാപ്പില് സ്വാഗതവും അനില മാത്യൂസ് കൃതക്ഞതയും പറഞ്ഞു. ആഷിഷ് ആന്ദ്രുസ് തലക്കുളം പ്രോഗ്രാം കണ്വീനറായി പ്രവര്ത്തിച്ചു.

Comments

comments

Share This Post

Post Comment