അവയവദാന സമ്മതപത്രം: മൂന്നാംഘട്ട സമര്‍പ്പണം നടന്നു

റാന്നി: നിലയ്ക്കല്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ചുമതലയില്‍ അവയവദാന സമ്മതപത്ര സമര്‍പ്പണവും നേതൃത്വ പരിശീലന അര്‍ദ്ധദിന ക്യാമ്പും നവംബര്‍ 21ന് ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമേല്‍ മുഖ്യ സന്ദേശം നല്‍കി. പ്രൊഫ.പി.എ.ഉമ്മന്‍ ക്ളാസ്സ് നയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഫാ.സൈമണ്‍ ജേക്കബ് മാത്യു, ജേക്കബ് മാത്യു, ബിബിന്‍ മാത്യൂസ് കുറ്റിക്കണ്ടത്തില്‍, അനു വര്‍ഗീസ്, റ്റോം പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment