നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം കലാമത്സരം നവംബര്‍ 24ന്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം കലാമത്സരം 2013 നവംബര്‍ 24നു ഞായറാഴ്ച 12.30 മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരി കലാമത്സരം ഉദ്ഘാടനം ചെയ്യും.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ബിബിന്‍ മാത്യൂസ് കുറ്റിക്കണ്ടത്തില്‍, അനു വര്‍ഗീസ്, സൂസന്‍ ജേക്കബ്, റ്റോം പ്രകാശ്, അനുജ ബെന്നി എന്നിവര്‍ പ്രസംഗിക്കും. വിവിധ വേദികളിലായി 15ല്‍പ്പരം മത്സരങ്ങള്‍ നടത്തപ്പെടും.

Comments

comments

Share This Post

Post Comment