പുനര്‍നിര്‍മിച്ച കരിമുളയ്ക്കല്‍ സെന്റ് ഗ്രീഗോറിയോസ് പള്ളി കൂദാശ 23 മുതല്‍

ചാരുംമൂട്. പുനര്‍നിര്‍മിച്ച കരിമുളയ്ക്കല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശയും പരുമലതിരുമേനിയുടെ ഓര്‍മപ്പെരുനാളും ഇന്നു മുതല്‍ 29 വരെ നടക്കും. Notice
23ന് രണ്ടിനു കൊടിമരഘോഷയാത്ര. 24ന് ഏഴിനു പ്രഭാത നമസ്കാരം, എട്ടിനു വികാരി ഫാ. കെ.ജെ. മാത്യുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന, 10നു കൊടിയേറ്റ്, രണ്ടിനു പരുമല തിരുമേനിയുടെ കബറിടത്തില്‍നിന്നു ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി കൊളുത്തുന്ന ഭദ്രദീപം ഏറ്റുവാങ്ങി പുതിയകാവ് പള്ളി, കല്ലുമല, കറ്റാനം വലിയപള്ളി വഴി കരിമുളയ്ക്കല്‍ പള്ളിയിലെത്തും. 25ന് ഒന്‍പതിനു രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപ്. 26നു മൂന്നിനു സ്വീകരണ ഘോഷയാത്ര, നാലിനു പൊതുസമ്മേളനം നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിക്കും. അവയവദാന സമ്മതപത്രം മന്ത്രി കെ.സി. ജോസഫ് ഏറ്റുവാങ്ങും. സുവനീര്‍ പ്രകാശനം തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്തയും, വെബ് സൈറ്റ് ഉദ്ഘാടനം ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പൊലീത്തയും, രക്തഗ്രൂപ്പ് നിര്‍ണയ ഡയറക്ടറി പ്രകാശനം ആര്‍. രാജേഷ് എംഎല്‍എയും നിര്‍വഹിക്കും. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ആറിനു ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം. 27നു രാവിലെ 6.30നു പ്രഭാത നമസ്കാരം.തുടര്‍ന്നു ദേവാലയ കൂദാശ രണ്ടാം ഭാഗവും ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും. 11ന് ആദരിക്കല്‍ ചടങ്ങ്. 28ന് ഏഴിനു റാസ. 29നു രാവിലെ എട്ടിന് ഏബ്രഹാം മാര്‍ എപ്പിഫാനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്നു നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കുമെന്നു വികാരി ഫാ. കെ.ജെ. മാത്യു, ട്രസ്റ്റി ഒ. ജോര്‍ജുകുട്ടി, നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ കെ. ബാബു, സെക്രട്ടറി കെ. ജോര്‍ജ്കുട്ടി, കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി. രാജു, പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ജെ. റോയി, കെ.വി. മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ സിനോയി. ജെ. ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

Comments

comments

Share This Post

Post Comment