മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്തയുടെ ഒന്നാം ഓര്‍മ്മപെരുനാള്‍

ന്യുയോര്‍ക്ക്. അമേരിക്കന്‍ ഭദ്രാസനങ്ങളുടെ ആത്മീയ പിതാവായി സഭയുടെ ഉന്നമനത്തിനും ജനങ്ങളുടെ ആത്മീയ അഭിവൃദ്ധിക്കും വേണ്ടി അക്ഷീണ പ്രയത്നം ചെയ്ത് വാങ്ങിപ്പോയ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്തയുടെ ഒന്നാം ഓര്‍മ്മപ്പെരുനാള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രസാനം ആചരിക്കുന്നു.
ഡിസംബര്‍ 14 ശനിയാഴ്ച ന്യുജഴ്സിയിലെ മിഡ്ലാന്‍ഡ് പാര്‍ക്കിലുളള സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലാണ് പെരുനാള്‍ ആചരണം നടക്കുന്നത്. ഇത് സംബന്ധിച്ച മെത്രാപ്പൊലീത്തയുടെ കല്പന എല്ലാ ഇടവകകളിലും വായിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഭദ്രാസന അരമന ഓഫീസ് : 718 470 9844
ഭദ്രാസന സെക്രട്ടറി ഫാ. കെ. കെ. കുറിയാക്കോസ് : 201 681 1078
സ്റ്റീഫന്‍ ഇടവക വികാരി ഫാ. ബാബു കെ. മാത്യു : 201 562 6112
തിരുമേനി കബറടങ്ങിയിരിക്കുന്ന വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ ഡിസംബര്‍ 7, 8, 9 എന്നീ തീയതികളിലായി ഓര്‍മ്മപെരുനാള്‍ ആചരിക്കും. പരി. ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഓര്‍മ്മ പെരുനാള്‍ ആചരണത്തില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പൊലീത്ത,  ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പൊലീത്ത എന്നിവരും പങ്കെടുക്കും.

Comments

comments

Share This Post

Post Comment