ആദ്യഫലപ്പെരുന്നാള്‍

മരുഭൂമിയിലെ പരുമലയായി അറിയപ്പെടുന്ന ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ആദ്യഫലപ്പെരുന്നാള്‍ മുന്‍ എം.പി.യും, മുന്‍ കേരളാ നിയമസഭാ സ്പീക്കറുമായ എ.സി. ജോസ് ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമത്രയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. Photo Gallery
ആദ്യഫലപ്പെരുന്നാള്‍ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങള്‍ ആണെന്നും ദൈവം ചൊരിഞ്ഞു തരുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുവാന്‍ നിറകൊകളോടെ അവന്റെ സന്നിധിയില്‍ വരുമ്പോള്‍ കുറവുകള്‍ ഉള്ള ഒരു സമൂഹം നമുക്കുചുറ്റിലും ഉണ്ടെന്നും അവരെയും നാം കരുതേണ്ടതാണെന്നും നാം മനസ്സിലാക്കിയെങ്കില്‍ മാത്രമെ ഈ ആഘോഷങ്ങള്‍ക്ക് പൂര്‍ത്തിവരികയുള്ളെന്നും മാര്‍ ദിമത്രയോസ് മെത്രാപ്പോലീത്താ സൂചിപ്പിച്ചു.
ശൂരനാട് രാജശേഖരന്‍, മാര്‍ത്തോമ്മാ ഇടവക സഹവികാരി റവ. ഫിലിപ്പ് ജോര്‍ജ്ജ്, ഫാ. ഏബ്രഹാം ജോണ്‍, സഹവികാരി ഫാ. യാക്കോബ് ബേബി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം. ഡല്‍ഹി ഭദ്രാസന കൌണ്‍സില്‍ അംഗം നൈനാന്‍ കെ.ജി., കണ്‍വീനര്‍ വര്‍ഗീസ് പി. ജോണ്‍, ജോ. കണ്‍വീനര്‍ മോനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ചെണ്ടമേളം, ഗാനമേള, ഇടവകാംഗങ്ങള്‍ തന്നെ പാചകംചെയ്ത ആഹാരങ്ങള്‍ ലഭ്യമായ കേരളീയ ഭക്ഷണ വിഭവങ്ങളുടെയും, ഉത്തരേന്ത്യന്‍ വിഭവങ്ങളുടെയും സ്റാളുകള്‍, ഗെയിംസുകള്‍, യുവജനപ്രസ്ഥാനത്തിന്റെയും മര്‍ത്തമറിയം സമാജത്തിന്റെയും വിവിധ സ്റാളുകള്‍ മുതലായവ പ്രവര്‍ത്തിച്ചു.

Comments

comments

Share This Post

Post Comment